Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാലയങ്ങളിൽ സുരക്ഷ ഒരുക്കാൻ നിർദ്ദേശം

തേനി: കളമശേരിയിൽ യഹോവ സാക്ഷകളുടെ കൺവൻഷൻ സ്ഥലത്ത് നടന്ന സ്‌ഫോടനത്തെ തുടർന്ന് തമിഴ്‌നാട്ടിലുടനീളമുള്ള സാക്ഷികളുടെ പ്രാർത്ഥനാ ഹാളുകളിലും കോൺഫറൻസ് സെന്ററുകളിലും സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് ഇന്റലിജൻസ് നിർദ്ദേശം നല്കി.
ജില്ലാ പൊലീസ് സൂപ്രണ്ടുമാർ,ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ, റെയിൽവേ എഡിജിപി, ഐജി, ഡിഐജി. തുടങ്ങിയ ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നല്കിയത്.
അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ്, ഇസ്രായേൽ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.