കളമശേരി സ്‌ഫോടനത്തില്‍ വിദ്വേഷ പ്രചാരണം: റിവ തോളൂര്‍ ഫിലിപ്പ് അറസ്റ്റില്‍

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിശദീകരണവും മാപ്പപേക്ഷയുമായി കേസിലെ പ്രതി റിവ തോളൂർ ഫിലിപ്പ് രംഗത്ത് വന്നു.
ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. ഇതിനിടെ എസ്ഡിപിഐ നൽകിയ കേസുമായി ബന്ധപ്പെട്ട് റിവയെ കോഴഞ്ചേരി തെക്കേമലയിലെ വീട്ടിൽ നിന്ന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തെ തുടർന്നാണ് എസ്ഡിപിഐക്കെതിരെ പോസ്റ്റിട്ടത് എന്ന് റിവ പോസ്റ്റിൽ പറയുന്നു.
പിന്നീടാണ് സ്ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിനെന്നയാളാണെന്ന് അറിഞ്ഞത്. പിന്നാലെ പോസ്റ്റുകൾ റിമൂവ് ചെയ്തു.
തന്റെ പോസ്റ്റിന് പിന്നിൽ ഒരു മതത്തെയും അധിക്ഷേപിക്കാനാ മതസ്പർദ്ധ പരത്താനുമുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റിവ ഫിലിപ്പ് പറയുന്നു.