Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റവന്യു പുറമ്പോക്കിലെ കയ്യേറ്റം ഒഴിപ്പിച്ചു

ദൗത്യസംഘം ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന താവളം സർവ്വെ 222/1 ൽ ഉൾപ്പെട്ട 7.07 ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയാണ് ഇന്ന് ഒഴിപ്പിച്ചത്.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള റവന്യൂ ദൗത്യസംഘമാണ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടം ഉൾപ്പടുന്ന സ്ഥലം സർക്കാരിലേക്ക് ഏറ്റെടുത്തത്.