Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സുരേഷ് ഗോപി മാപ്പ് പറയണം: കേരള ജേർണലിസ്റ്റ്സ് യൂണിയൻ

കൊച്ചി: മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആവശ്യപ്പെട്ടു. അപ്രിയ ചോദ്യത്തോട് പ്രതികരിക്കുമ്പോൾ മാദ്ധ്യമ പ്രവർത്തകയുടെ തോളിൽ തട്ടിയ നടപടി സംസ്കാരശൂന്യമാണ്. ഇത് സ്ത്രീകൾക്ക് നേരെയുള്ള അവഹേളനമാണ്. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടപ്പിച്ചില്ലെങ്കിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വനിത വിംഗ് സംസ്ഥാന കമ്മീഷനെ സമീപിക്കുമെന്നും കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ അറിയിച്ചു.