കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ ഹോസ് സാമൂഹൃ വിരുദ്ധർ നശിപ്പിച്ചതായി പരാതി.
അടുത്ത ദിവസം പദ്ധതിയുടെ ഉത്ഘാടനം നടക്കാനിരിക്കെയാണ് ഹോസ് ഡ്രില്ലർ ഉപയോഗിച്ച് തുളച്ച് നശിപ്പിച്ചത്.
കട്ടപ്പന നഗരസഭ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കല്ലുകുന്ന്-പേഴുംകവല കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്.
കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശത്തുള്ളവർക്ക് ഈ പദ്ധതി ഏറെ ആശ്വാസകരവുമായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച ടാങ്കിലേക്ക് വെള്ളം എത്തിച്ചിരുന്നു.
എന്നാൽ രണ്ട് ദിവസം മുമ്പ് വീണ്ടും വെള്ളമടിച്ചപ്പോഴാണ് ഹോസ് നശിപ്പിച്ചതായി ശ്രദ്ധയിൽപ്പെടുന്നത്.
460 മീറ്ററോളം ദൂരത്തിലിട്ടിരിക്കുന്ന ഹോസാണ് ആയുധമുമയോഗിച്ച് തുളച്ചിരിക്കുന്നത്. വാർഡ് കൗൺസിലർ ധന്യാ അനിലിൻ്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസിൽ പരാതി നൽകിയതിനേത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
30 ഓളം വീട്ടുകാരുടെ കുടിവെള്ള മുട്ടിക്കാൻ ശ്രമിച്ച സാമൂഹൃദ്രോഹികളേ കണ്ടെത്തി മാത്യകാപരമായി നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.