Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഉത്തമപാളയത്ത് എൻ.ഐ.എ റെയ്ഡ്: ഒരാൾ അറസ്റ്റിൽ



ഉത്തമപാളയം: ശ്രീലങ്കൻ പൗരന്മാരെ ഇസ്ലാമിക് തീവ്രസംഘടനയ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു.രാമനാഥപുരം ജില്ലയിലെ മരക്കയപ്പെട്ടി സ്വദേശി മുഹമ്മദ് ഇമ്രാൻ ഖാനാണ് ഇന്ന് പുലർച്ചയോടെ പിടിയിലായത്.ഇയാൾക്ക് തമിഴ് പുലികളുമായും ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.

2021ലാണ് കേസിന് ആസ്പദമായ സംഭവം. ശ്രീലങ്കയിൽ നിന്നും മതിയായ രേഖകളില്ലാതെ ചിലർ മംഗലാപുരത്ത് താമസിച്ചു വരുന്നതായി
മംഗളൂരു സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ 38 പേർ പിടിയിലായി.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തങ്ങളെ എത്തിച്ചത് മുഹമ്മദ് ഇമ്രാൻ ഖാനാണെന്ന് മൊഴി നൽകി.

ശ്രീലങ്കയിൽ നിന്ന് കടത്ത് ബോട്ടിലൂടെയാണ് ഇവർ മംഗളൂരുവിൽ എത്തിയത്.ബാംഗ്ലൂരിൽ നിന്ന് കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ ഇവരെ എത്തിച്ചത് മുഹമ്മദ് ഇമ്രാൻ ഖാനന് എൽടിടിഇയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
എൻ.ഐ.എ തന്നെ തിരയുന്നുണ്ടെന്ന് അറിഞ്ഞ ഇമ്രാൻ ഖാൻ ഒളിവിൽ പോയി.

തുടർന്ന് ഇയാൾക്കായി വ്യാപകമായി തിരമ്പിൽ നടത്തി വരുന്നതിനിടയിലാണ് തേനി ജില്ലയിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽ ഇയാൾ താമസിക്കുന്നതായി വിവരം ലഭിച്ചത്.
ഉത്തമപാളയത്ത് നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിലെ ഒരു ഹോട്ടലിൽ ഇമ്രാൻ ജോലി ചെയ്തുവരുന്നതായി കണ്ടെത്തി.


രണ്ട് ദിവസത്തോളം ഇയാളെ നിരീക്ഷിച്ച സംഘം തങ്ങൾ അന്വേഷിക്കുന്ന മുഹമ്മദ് ഇമ്രാൻ ഖാൻ തന്നെയാണ് ഹോട്ടൽ ജോലിക്കാരനായി കഴിയുന്നതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഇയാളെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.അറസ്റ്റിലായ ഇമ്രാൻഖാനെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. വ്യാജ പാസ്‌പോർട്ട് നിർമ്മാണം, നക്ഷത്ര ആമക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!