നാട്ടുവാര്‍ത്തകള്‍
കംപ്ലെയിന്റായി ജീവിതം…



കമ്പ്യൂട്ടര്‍ സര്‍വീസ് മേഖല നിശ്ചലമായതോടെ വരുമാനം പൂര്‍ണമായും ഇല്ലാതായാതായി കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ പുഷ്പക്കണ്ടം പുതുവലില്‍പുത്തന്‍വീട് ഷാജഹാന്‍ പറഞ്ഞു.വീടുകളിലും സ്ഥാപനങ്ങളിലും പോയി കമ്പ്യൂട്ടര്‍, ലാപ് ടോപ്പ് എന്നിവ നന്നാക്കിയായിരുന്നു ജീവിതം. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ എങ്ങും പോകാനാവാത്ത അവസ്ഥ. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടക്കുന്നതിനാല്‍ പലരും ലാപ്‌ടോപ്പ്,കമ്പ്യൂട്ടര്‍ സര്‍വീസിനായി വിളിക്കുന്നുണ്ട്. പക്ഷെ പോകാന്‍ കഴിയുന്നില്ല. കട്ടപ്പനയിലെ അടഞ്ഞു കിടക്കുന്ന കടയ്ക്ക് വാടക നല്‍കണം.കൂടാതെ തിരിച്ചടവുകള്‍ ഏറെയുണ്ടെന്നും ഷാജഹാന്‍ പറഞ്ഞു.
