മലയോര ഹൈവേ മാട്ടുക്കട്ടയിലെ റോഡ് പ്രശ്നം.ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രശ്നപരിഹാരമുണ്ടാക്കും അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് ‘
മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി അയ്യപിൻ കോവിൽ പഞ്ചായത്തിലെ മാട്ടു കട്ടയിൽ ടൗണിനെ രണ്ടായി വിഭജിക്കുന്ന തരത്തിൽ റോസ് നിർമ്മാണം നടത്തിയ ഹൈവേ അധികൃതരേയും ഈ റോഡ്കുത്തി പൊളിച്ച് വ്യാപാരികൾക്കും നാട്ടുകാർക്കും തടസമുണ്ടാക്കി നിർമ്മാണ ജോലികൾ ചെയ്യുന്ന വാട്ടർ അതോറട്ടറി ജലജീവൻ മിഷൻ അധികൃതരേയും ഗ്രാമപഞ്ചായത്ത് വിളിച്ചു വരുത്തി പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് സർവകക്ഷിയോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജയമോൾ ജോൺസൻ്റ് ഉറപ്പ്.
മലയോര ഹൈവേയുടെ നിർമ്മാണത്തിനുമുമ്പ് തന്നെ ജോലികൾ നടത്തുമ്പോൾ മാട്ടുകട്ട മെഡിക്കൽ സ്റ്റോർ ഭാഗത്തു നിന്നും അയ്യപ്പൻ കോവിൽ തൂക്കുപാലം ഭാഗത്തേക്കുള്ള റോഡും ചേർത്ത് നിർമ്മാണ ജോലികൾ നടത്തുമെന്നും ടാറിംഗ് ചെയ്തു മലയോര ഹൈവേക്കൊപ്പം ഈ റോഡും സുഗമമാക്കുമെന്നുമാണ് മലയോരഹൈവേ കാർ പറഞ്ഞിരുന്നത്.
എന്നാൽ കുടിവെള്ളവിതരണത്തിനായുള്ള പൈപ്പ് ആദ്യം റോഡിന് നടുവിലൂടെ കുഴിച്ചിടുകയും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് വീണ്ടും പൈപ്പ് മാന്തി ഒരു വശത്തേക്ക് വാട്ടർ അതോട്ടെറി ജലജീവൻ അധികൃതർ മാറ്റിസ്ഥാപിക്കുകയും ചെയ്തതോടെ ഇതുവഴി കാൽനടയാത്ര പോലും അതികഠിനവുമയി.
ഇതോടു കൂടി തങ്ങൾക്കാവശ്യമുള്ള സ്ഥലത്തെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയ മലയോരഹൈവേ കാരാകട്ടെ തൂക്കുപാലത്തേക്കുള്ള റോസ് ടാറിംഗിൽ നിന്നും പിൻവാങ്ങുകയും ചെയ്തതോടെ വ്യാപാര സ്ഥാപനങ്ങൾ പൊടിയിൽ മുങ്ങിയ നിലയിലാണ് പൊടി പടലം തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾക്കുമില്ലനായതോടു കൂടി വ്യാപാരി സംഘടന നേതാക്കൾ തന്നെ കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് സാംസ്കാരികനിലയത്തിൽ യോഗം വിളിച്ചു ചേർക്കുകയായിരുന്നു
യോഗം വിളിച്ചു ചേർത്തവർസദസിലും , ഗ്രാമപഞ്ചായത്ത് പ്രസിഡൻഡും അംഗങ്ങളും വേദിയിലിരിക്കുന്നതും കണ്ട് യോഗത്തിനെത്തിയവരിൽ ചിലർ യോഗം വിളിച്ചതാരാണ് എന്ന ചോദ്യം ഉന്നയിച്ചു തങ്ങൾ അല്ല യോഗം വിളിച്ചതെന്നായിരുന്നു വേദിയിലുണ്ടായിരുന്ന പഞ്ചായ ആധികൃതർ പറഞ്ഞത്
യോഗം വിളിച്ചെന്നു പറയുന്ന വ്യാപാരി നേതാക്കളാകട്ടെ യോഗ തീരുമാനം രേഖപെടുത്തുന്നതിനും പങ്കെടുക്കുന്നവരുടെ പേരുകൾ രേഖപ്പെടുത്തുന്നതിനുള്ളമിനിട്സുമായുമല്ല എത്തിയത്.
ഇതിനിടയിൽ വ്യാപാരി സംഘടന പ്രസിഡൻ്റ് ടാറിംഗുമായി നടത്തിയ ഇടപെടലുകളെ കുറിച്ച് വിശദീകരിക്കുകയും വ്യാപാരികളിൽ ചിലർയോഗത്തിൽ ഇതിനെ ചോദ്യം ചെയ്യുകയും ഇവർ കമ്മിൽ വാഗ്വാദത്തിലേർപ്പെടുകയും ചെയ്തത് സർവകക്ഷിയോഗത്തിൽ കല്ലുകടിയായി തീരുകയും ചെയ്തു,
മലയോര ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി മാട്ടുകട്ട ടൗണിൽ ഒരു വിഭാഗം വ്യാപാരികളെ കുടിയൊഴിപ്പിക്കുകയും ചിലരെ സഹായിക്കുന്ന നിലപാടുമാണ് മലയോര ഹൈവേ അധികൃതരടക്കം നടത്തിയതെന്ന ആക്ഷേപം ചിലവ്യാപാരികളടക്കമുള്ളവർ അക്ഷേപം ഉന്നയിച്ചിരുന്നു
തൂക്കുപാലം ഭാഗത്തേക്കുള്ളറോസിലെ വ്യാപാരികളുടെ പ്രശ്നങ്ങളിൽ ഇടപെടുവാനോ പരിഹാരം കാണുവാനോ വ്യാപാരി സംഘടന യൂണിറ്റ് പ്രസിഡൻ്റടക്കം മുൻകൈ എടുക്കുന്നില്ല എന്ന ആക്ഷേപം കൂടി ചില വ്യാപാരികൾക്കിടയിൽ നിൽക്കുമ്പോളാണ് വ്യാപാരികൾ മുൻ കൈക്കടുത്ത് സർവകക്ഷിയോഗം ചേർന്നത്.
യോഗത്തിൽ ഗ്രാമപഞ്ചായത്തിന് പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ജയമോൾ ജോൺസൺ, വൈസ് പ്രസിഡൻ്റ് മനുകെ. ജോൺ, ഗ്രാമപഞ്ചായ അംഗങ്ങളായ ബി. ബിനു, സിജി പ്രദീപ്, സോണിയ ജെറി എന്നിവരും , മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏ.എൽ സതീശൻ, സിപിഐ [എം ]ലോക്കൽ സെകട്ടറി അഭിലാഷ് മാത്യു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജെയിംസ് കാപ്പൻ , ബിജെപി പ്രതിനിധി ഒ.എസ് ബിനു എന്നിവരും , വ്യാപാരി പ്രതിനിധികളായി യൂണിറ്റ് പ്രസിഡൻ്റ് ജെയിംസ് ജോസഫ്, സെക്രട്ടറി സാജുകരി മുണ്ട രാജു വള്ളിയാട്ട് എന്നിവരും അയ്യവൻ കോവിൽ തൂക്കുപാലം റോഡിലെ ദുരിതമനുഭവിക്കുന്ന വ്യാപാരികളുമാണ് യോഗത്തിൽ പങ്കെടുത്തത്.