നാട്ടുവാര്‍ത്തകള്‍
ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിൽ പാചകവാതക വില കുതിച്ചുയരുന്നു



ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയില്‍ വായ്പാ തിരിച്ചടവ്, വാടക അങ്ങനെ ബുദ്ധിമുട്ടുമ്പോഴാണ് പാചകവാതകത്തിനടക്കം വിലവര്‍ധിപ്പിച്ച് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതെന്ന് വീട്ടമ്മയായ വെള്ളയാംകുടി പരുത്തപ്പാറ ജെസ്ന സജി പറയുന്നു.പാചകവാതകമില്ലാതെ ഞങ്ങളെപ്പോലുള്ള വീട്ടമ്മമാര്‍ക്ക് വേറെ വഴിയില്ലല്ലോ.ഗ്യാസ് സിലിണ്ടറിന് തോന്നുംപടിയാണ് വില ഉയരുന്നത്. ഇവിടെ വിറകോ, അടുപ്പോ ഇല്ല. അപ്പോള്‍പ്പിന്നെ വില കൂട്ടിയാലും വാങ്ങാതിരിക്കാനാവില്ല. മക്കളും ഭര്‍ത്താവും ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേരാണ്. ഒന്നരമാസം വരെ എത്തും ഒരു കുറ്റി. ഗ്യാസിന്റെ വിലയ്ക്കൊപ്പം ഇവിടേക്ക് എത്തിക്കുന്നതിന്റെ ചാര്‍ജ് വേറെയും. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലെ ഇരുട്ടടിയാണ് ഇപ്പോഴത്തെ വില വർധനവ്
