ടൂറിസം കേന്ദ്രങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തോട് അനുബന്ധിച്ച് ഇടുക്കി ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോട് കൂടി ടൂറിസം കേന്ദ്രങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് മധുരം നല്‍കല്‍, സെമിനാറുകള്‍, ക്വിസ് പ്രോഗ്രാമുകള്‍, പരിസര ശുചീകരണം തുടങ്ങിയവയാണ് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത്. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടത്തിയ ടൂറിസം സെമിനാര്‍ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ. എസ് നിര്‍വ്വഹിക്കുകയും മുഖ്യാതിഥിയായി മുന്‍ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ സഹദേവന്‍ പങ്കെടുക്കുകയും ചെയ്തു. പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്കായി വിന്‍ ആന്‍ഡ് കളക്ട് ഫ്രീ പാസ് പ്രോഗ്രാം സംഘടിപ്പിക്കുകയും വിജയിക്ക് മൂന്നാര്‍ മാട്ടുപ്പെട്ടി ബോട്ടിംഗ് കേന്ദ്രത്തില്‍ സൗജന്യ ബോട്ട് സഫാരിയാണ് സമ്മാനമായി നല്‍കിയത്. അരുവിക്കുഴി ടൂറിസം കേന്ദ്രത്തില്‍ അണക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റുമായി ചേര്‍ന്ന് പരിസര ശുചീകരണം സംഘടിപ്പിച്ചു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സഞ്ചാരികള്‍ക്കായി മ്യൂസിക്കല്‍ ഇവന്റ്, ലൈവ് പെയിന്റിംഗ് എന്നിവ സംഘടിപ്പിച്ചു. ശ്രീനാരായണപുരം ടൂറിസം കേന്ദ്രത്തില്‍ രാജാക്കാട് സാന്‍ജോ കോളേജുമായി സഹകരിച്ച് ടൂറിസം സെമിനാര്‍, ക്വിസ് കോമ്പറ്റീഷന്‍ എന്നിവ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, രാമക്കല്‍മേട് എന്നീ കേന്ദ്രങ്ങളില്‍ മധുര വിതരണം, പരിസര ശുചീകരണം എന്നിവയും ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.