Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്.
നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും പ്രേക്ഷക മനസ്സിൽ ഇടം നേടിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധിക്കർത്താവുമായിരുന്നു.
തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദൻ ബോബ് മലയാളത്തിൽ മോഹൻലാൽ നായകനായ ‘ഭ്രമരം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്









































































