Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി കുട്ടിക്കാനത്ത് വിനോദയാത്രാമദ്ധ്യേ കുഴഞ്ഞ് വീണ് പെൺകുട്ടി മരിച്ചു


ഇടുക്കി : വിനോദയാത്രാമദ്ധ്യേ വാഹനത്തിൽ കുഴഞ്ഞ് വീണ് പെൺകുട്ടി മരിച്ചു. കൊല്ലം കണ്ണനല്ലൂർ മഞ്ഞക്കുഴി പണ്ടാരത്തുണ്ടിയിൽ സലിമിന്റെ മകൾ സഫ്ന (21) ആണ് മരണമടഞ്ഞത്. കൊല്ലത്തു നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്കായിവരവേ, വളഞ്ഞാങ്ങാന ത്ത് വെള്ളചാട്ടം കാണുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാഹനത്തിൽ കയറി കുട്ടിക്കാനം എത്തുന്നതിന് മുമ്പ് സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് പീരുമേട് താലൂക്ക് ആശുപത്രിയി എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കണ്ണനല്ലൂർ എംകെഎൽഎം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക മദൂജ ആണ് മാതാവ്. ഹസന ഏക സഹോദരി. ഖബറടക്കം ഞായറാഴ്ച വൈകുന്നേരം നാലിന് മുട്ടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.