Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വില കൂട്ടി മദ്യ വില്പന: ഇടുക്കി രാജകുമാരി ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്


ഇടുക്കി : രാജകുമാരി ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ് നടത്തി. യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റു എന്നും കണ്ടെത്തിയിട്ടുണ്ട്. 110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ അനധികൃതമായി ഈടാക്കിയ പണം എത്രയാണെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് പരിശോധന നടത്തുന്നത്.