പട്ടികജാതിക്കാരായ പെട്രോളിയം ഡീലര്‍മാര്‍ക്ക് വായ്പാ പദ്ധതി


പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി. വില്‍പ്പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനായി പ്രവര്‍ത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമായിരിക്കണം. അപേക്ഷകന് പ്രസ്തുത സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ ഭര്‍ത്താവോ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയ്യതി, ഡീലര്‍ഷിപ്പ് വിലാസം, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ഹാള്‍ റോഡ്, തൃശുര്‍-20′ എന്ന വിലാസത്തില്‍ ലഭിക്കത്തക്ക വണ്ണം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232365, 9400068506