പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഓണാഘോഷം: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5 ,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ, മൂന്നാം സമ്മാനം 2,000 രൂപ . വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ . ഇടുക്കി ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ വീഡിയോകൾ അയക്കേണ്ടതാണ്. അവസാന തീയതി സെപ്റ്റംബർ 2. കൂടുതൽ വിവരങ്ങൾക്ക് 04862233036