Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി


പെരുമ്പാവൂർ: അറക്കപ്പടിയിലാണ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയത്. വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന റൂമിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ നെവിൻ മാത്യൂ,റിച്ചു റെജി, എൽബിൻ മാത്യു എന്നിവരാണ് പിടിയിലായത്. പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.