കേജീസ് ഗ്രൂപ്പിൻ്റെ പുതിയ സംരംഭമായ ഷീ ഫാബ്രിക്സ് കട്ടപ്പന ഷീ സ്റ്റോറിനു സമീപം പ്രവർത്തനമാരംഭിച്ചു
കേജീസ് ഗ്രൂപ്പിൻ്റെ പുതിയ സംരംഭമായ ഷീ ഫാബ്രിക്സ് കട്ടപ്പന ഷീ സ്റ്റോറിനു സമീപം പ്രവർത്തനമാരംഭിച്ചു.
20 തിലധികം വ്യത്യസ്ഥ മെറ്റീരിയൽസുമായി സ്ത്രീവസ്ത്ര സങ്കൽപ്പങ്ങൾക്ക് പുതിയൊരു അനുഭവം സമ്മാനിക്കുകയാണ് ഷീ ഫാബ്രിക്സ്.
ഇടുക്കിയുടെ സുവർണ്ണ സ്വപ്നങ്ങൾക്ക് ഏഴു പതിറ്റാണ്ടിൻ്റെ സാക്ഷാത്ക്കാരം നല്കിയ കേജീസ് ഗ്രൂപ്പിൻ്റെ പുതിയ സംരംഭമായ ഷീ ഫാബ്രിക്സ് കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു.
കട്ടപ്പന ഷീ സ്റ്റോറിനു സമീപം ഹൗസിംഗ് ബോർഡ് കോംപ്ലക്സിൽ ഷീ ഫാബ്രിക്സിൻ്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
ലിസി മാമ – സാറാക്കുട്ടി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാനിൽ നിന്നും അഡ്വ. പ്രസീത കെ.പിള്ള ആദ്യ വില്പന ഏറ്റുവാങ്ങി.
കലംകാരി, അജറക്, ദാബൂ പ്രിൻ്റ്, ടെസർ സിൽക്ക്, സെമി ടെസർ, ടിഷ്യു സിൽക്ക്, ഹക്കോബ, ഡൈയിംഗ് ഫേബ്രിക്, ഓർഗാസ, ഇക്കത്ത്, മൊഡാൽ സിൽക്ക് , പാർട്ടി വെയർ നെറ്റ്, ബനാറസി ഫാബ്രിക്, ബാത്തിക് പ്രിൻ്റ് മെറ്റീരിയൽ തുടങ്ങി ആധുനിക ഫാഷനിലുള്ള ലേഡീസ് ഡ്രസ് മെറ്റീരിയൽസുകളുടെ അതിവിപുലശേഖരമാണ് ഷീ ഫാബ്രിക്സ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ട്വിൻബേർഡ് ബോട്ടത്തിൻ്റെയും ദുപ്പട്ട യുടെയും വിപുലമായ കളക്ഷനും ലഭ്യമാണ്.
ഉദ്ഘാടന വേളയിൽ കേജീസ് ഗ്രൂപ്പ് എം.ഡി സാജൻ ജോർജ്, എം.കെ.തോമസ്, കെ.പി.ഹസൻ, അഡ്വ. ഇ എം അഗസ്തി, ജോയി വെട്ടിക്കുഴി, ശ്രീനഗരി രാജൻ, വി.ആർ സജി, സജീവൻ ഗായത്രി, വി.ആർ ശശി, പി.കെ. ഗോപി, ജോയി ആനിത്തോട്ടം , , ബിജു മാധവൻ, കെ.വി. വിശ്വനാഥൻ , ധന്യ അനിൽ തങ്കച്ചൻ പുരയിടം, തോമസ് മൈക്കിൾ, സാജു പട്ടരുമഠം ,തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു