77 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടിമഴവില്ല് എന്ന പേരിൽ സ്വാതന്ത്ര്യദിന ചിത്രരചന മത്സരവും കാർട്ടൂൺ പരിശീലന കളരിയും നടന്നു


77 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടിമഴവില്ല് എന്ന പേരിൽ സ്വാതന്ത്ര്യദിന ചിത്രരചന മത്സരവും കാർട്ടൂൺ പരിശീലന കളരിയും നടന്നു.
ക്ലബ് അംഗണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് റൊട്ടേറിയൻ വിജി ജോസഫ് പതാക ഉയർത്തി .
കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സ്വാതന്ത്ര്യദിന ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പ്രസിഡണ്ട് വിജി ജോസഫ് അധ്യക്ഷനായിരുന്നു. അസിസ്റ്റൻറ് ഗവർണർ ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം ചെയർമാൻ റൊട്ടേറിയൻ സജീദാസ് മോഹൻ കാർട്ടൂൺ പരിശീലന ക്ലാസുകൾ നേതൃത്വം നൽകി.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകി .
കട്ടപ്പന പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജെയ്ബി ജോസഫ് ,
ഫാസ്റ്റ് പ്രസിഡൻറ് പ്രിൻസ് ചെറിയാൻ,
റോട്ടറി ക്ലബ്ബ് സെക്രട്ടറി ഷിനു ജോൺ , റോട്ടറി ക്ലബ്ബ് ഭാരവാഹികളും രക്ഷകർത്താക്കളും പങ്കെടുത്തു