ഗുഡ് ബൈ 2022

കുറെയേറെ വേദനകളും നിരാശകളും ആശങ്കകളും ഉയര്‍ത്തിയാണ് 2022 വിടവാങ്ങുന്നത്. കോവിഡ് മഹാമാരിക്കു ശമനമുണ്ടായ ശേഷം ആളുകള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുന്ന കാഴ്‌ചയ്‌ക്കാണു 2022 സാക്ഷ്യം വഹിച്ചത്.ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന സംഭവങ്ങള്‍ക്കൊപ്പംതന്നെ നാടിനെ നടുക്കിയ കൊലപാതകങ്ങളും പ്രകൃതിദുരന്തങ്ങളും ഈ വര്‍ഷം സംഭവിച്ചു. 2022 ലെ പ്രധാന സംഭവങ്ങളിലൂടെ ഒരു എത്തിനോട്ടം.ഫെബ്രുവരി 26:കാമുകനെ സ്വന്തമാക്കാന്‍
ഭര്‍ത്താവിനെ ലഹരിക്കേസില്‍
കുടുക്കിയ പഞ്ചായത്തംഗം
അറസ്‌റ്റില്‍.കട്ടപ്പന: കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ നിരോധിത ലഹരി മരുന്നുമായി അറസ്‌റ്റ് ചെയ്യിച്ച വനിതാ പഞ്ചായത്തംഗം അറസ്‌റ്റില്‍. വണ്ടന്‍മേട് പഞ്ചായത്തംഗമായിരുന്ന സൗമ്യയാണ് അറസ്‌റ്റിലായത്. കാമുകന്‍ വിനോദുമായി ചേര്‍ന്നാണ് ഇവര്‍ ഭര്‍ത്താവ് സുനിലിന്റെ ബൈക്കില്‍ ലഹരി ഒളിപ്പിച്ചത്.
എന്നാല്‍ സുനിലിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടത്തിയ അനേ്വഷണമാണ് കേസിന്റെ ചുരുള്‍ അഴിച്ചത്. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആദ്യം തീരുമാനിച്ച ശേഷം പിടിക്കപെടുമോയെന്ന് ഭയന്നാണ് ലഹരി കേസില്‍ കുടുക്കാന്‍ തീരുമാനിച്ചത്. പിന്നീട് സംഭവം പുറത്തായതോടെ സൗമ്യ അറസ്‌റ്റിലാകുകയും പഞ്ചായത്തംഗത്വം നഷ്‌ടമാകുകയും ചെയ്‌തു. ഭര്‍ത്താവിനെ കുടുക്കാന്‍ 45,000 രൂപയുടെ എം.ഡി.എം.എയാണ് വിനോദ് സൗമ്യക്ക് വാങ്ങി നല്‍കിയത്. തുടര്‍ന്ന് വിനോദ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ലഹരി എത്തിച്ചു നല്‍കിയവരും പിന്നീട് അറസ്‌റ്റിലായിരുന്നു.
ഏലം വിലയിടിവ്
കട്ടപ്പന: ഏലം കര്‍ഷകരുടെ കണ്ണീരു വീണ വര്‍ഷമാണ് കടന്നു പോകുന്നത്. 2019 ഓഗസ്‌റ്റില്‍ റെക്കോര്‍ഡ് വിലയായ 7000ത്തില്‍ എത്തിയ ഏലംവില പിന്നീട് കൂപ്പുകുത്തി താഴേക്ക് പോകുന്നതായിരുന്നു കാഴ്‌ച. 2022ല്‍ വില 1500ല്‍ താഴെ നിന്നു. നിലവില്‍ 700-850 രൂപ മാത്രമാണ് ഏലക്കായ്‌ക്ക് ലഭിക്കുന്നത്. സാധാരണ കര്‍ഷകര്‍ക്ക് വിപണിയില്‍ ലഭിക്കുന്നതാവട്ടെ ഇതിലും താഴെയുള്ള വിലയും. ഇതോടെ ഈ വര്‍ഷം മുഴുവന്‍ ഏലംകര്‍ഷകര്‍ കടുത്ത നഷ്‌ടം നേരിടേണ്ടി വന്നു.
വിവിധ കര്‍ഷകസംഘടനകളും രാഷ്ര്‌ടീയ പാര്‍ട്ടികളും വിഷയത്തില്‍ സമരം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. മാര്‍ച്ച് 19ഉടുമ്ബന്നൂരിനെ ഞെട്ടിച്ച്
കൂട്ടക്കൊലപാതകം
കഴിഞ്ഞ മാര്‍ച്ചിലാണ് ഉടുമ്ബന്നൂരിനെ ഞെട്ടിച്ച് ഒരു കൂട്ടക്കൊലപാതകം നടന്നത്. പിതാവിന്റെ ക്രൂരതയില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണു കൊല്ലപ്പെട്ടത്. ആലിയകുന്നേല്‍ ഹമീദാണ് ക്രൂരത ചെയ്‌തത്. മകന്‍ മുഹമ്മദ് ഫൈസല്‍ (50), മുഹമ്മദിന്റെ ഭാര്യ ഷീബ (45), മക്കളായ മെഹ്‌റിന്‍(16), അസ്‌ന (11) എന്നിവരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 19 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് ഹമീദ് തീകൊളുത്തുകയായിരുന്നു.
ഓഗസ്‌റ്റ് 11
നാടിനു വേദനയായി
നവജാത ശിശുവിന്റെ കൊലപാതകം
ഉടുമ്ബന്നൂര്‍ പഞ്ചായത്തിലെ ചീനിക്കുഴിയില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ ചുട്ടുകൊന്നതിന്റ ഓര്‍മ മായുന്നതിന് മുന്‍പ് നടന്ന നവജാത ശിശുവിന്റെ കൊലപാതകം 2022 ലെ മറ്റൊരു വേദനയായി.
കഴിഞ്ഞ ഓഗസ്‌റ്റ് 11 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ അമ്മ ജാറിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഉടുമ്ബന്നൂരില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന തൃശൂര്‍ കൊരട്ടി സ്വദേശിനി സുജിതയെ (28) പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സുജിത ഗര്‍ഭിണിയാണെന്ന് വിവരം അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.
ഓഗസ്‌റ്റ് 29
നാടിന്റെ കണ്ണീരായി
കുടയത്തൂര്‍
ഉരുള്‍പൊട്ടല്‍ ദുരന്തം
കുടയത്തൂര്‍ സംഗമം കവലയ്‌ക്ക് സമീപം മാളിയേക്കല്‍ കോളനയില്‍ നടന്ന ഉരുള്‍പൊട്ടില്‍ ദുരന്തം നാടിന്റെ കണ്ണീരായി. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ ജീവനാണ് ഓഗസ്‌റ്റ് 29 ന് നടന്ന ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞത്. കുടയത്തൂര്‍ സ്വദേശി സോമന്‍, മാതാവ് തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ ഇവരുടെ വീട് പൂര്‍ണമായും ഒലിച്ചു പോയിരുന്നു. (തുടരും)
ഇടുക്കിയുടെ
ആകാശമോഹങ്ങള്‍ക്ക്
ചിറകുവിരിച്ച്
സത്രം എയര്‍ സ്‌ട്രിപ്
പീരുമേട്: ഇടുക്കിയുടെ ആകാശ സ്വപ്‌നങ്ങള്‍ക്ക് ചിരക് വിരിച്ച വര്‍ഷമാണ് 2022. വര്‍ഷങ്ങളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ സത്രം എയര്‍ സ്‌ട്രിപ്പില്‍ വിമാനം പറന്നിറങ്ങി. എന്‍.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്‌ഡബ്ല്യു.- 80 വിമാനമാണ് സത്രം എയര്‍സ്‌ട്രിപ്പില്‍ നവംബര്‍ 30ന് പറന്നിറങ്ങിയത്. വണ്‍ കേരള എയര്‍ സ്‌ക്വാഡ്രണ്‍ തിരുവനന്തപുരം കമാന്റിങ് ഓഫിസര്‍ എ.ജി. ശ്രീനിവാസനായിരുന്നു പരീക്ഷണ ലാന്‍ഡിങിന്റെ മെയിന്‍ പൈലറ്റ്.
ത്രീ കേരള എയര്‍ സ്‌ക്വാഡ്രണ്‍ കൊച്ചി ഗ്രൂപ്പ് ക്യാപ്‌റ്റന്‍ ഉദയ രവിയായിരുന്നു കോ പൈലറ്റ് റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല.