കേരള കോൺഗ്രസ് (ജേക്കബ് ) യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗo ചേർന്നു


കേരള കോൺഗ്രസ് (ജേക്കബ് ) യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡല കമ്മിറ്റി പ്രസിഡന്റ് ബി ശബരിനാഥന്റെ നേതൃത്വത്തിൽ ചേർന്ന യോഗo യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാർട്ടി ഹൈ പവർ കമ്മിറ്റി അങ്കം ഷാഹുൽ പള്ളതുപറമ്പിൽ,കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വർഗീസ്, യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി റഫ്സിൻ സലീം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നവിൻ ജോസ്, ജനറൽ സെക്രട്ടറി തൗഫീഖ്, തൊടുപുഴ,ട്രഷറർ സുൽത്താൻ കൈനിക്കൽ,ടിൻസ് ജോസഫ്, ഹഫീസ് അലി, അഭിജിത്, അമൽ സി കുട്ടിയപ്പൻ എന്നിവർ പങ്കെടുത്തു. വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന വനം വകുപ്പിന്റെയും LDF സർക്കാരിന്റെയും ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് അറിയിച്ചു.