പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗുരുവായൂരപ്പന് 32 പവന്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ


തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ സ്റ്റാലിൻ ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടമാണ് ദുർഗ്ഗ സ്റ്റാലിൻ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. 32പവൻ തൂക്കം വരുന്നതാണ് സ്വർണ്ണ കിരീടം. ക്ഷേത്രത്തിൽ നേരിട്ടെത്തിയാണ് ദുർഗ്ഗാ സ്റ്റാലിൻ കിരീട സമർപ്പണം നടത്തിയത്.
നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും വാങ്ങിയിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ദുർഗ്ഗ സ്റ്റാലിൻ മുമ്പ് പലതവണ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്. ഇതോടൊപ്പം ചന്ദനം അരച്ച് ബാക്കി വരുന്ന തേയ അരക്കുന്നതിനുള്ള മെഷീനും ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിന് നൽകി.