Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്പീഡ് പ്രിഫറന്‍സും കസ്റ്റമൈസും ചെയ്യാം; നിരത്തിലിറങ്ങാനൊരുങ്ങി ഇ-സൈക്കിള്‍



ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താന്‍ ഒരുങ്ങുകയാണ്. സ്ട്രൈഡര്‍ സൈക്കിള്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് 29,995 രൂപയുടെ ഓഫര്‍ വിലയ്ക്ക് പുതിയൊരു സീറ്റ മാക്സ് എന്നൊരു ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.36 വി 7.5 എഎച്ച് ബാറ്ററി പായ്ക്കുള്ള സീറ്റ മാക്സിന് ഒറ്റ ചാര്‍ജില്‍ പെഡല്‍ അസിസ്റ്റിനൊപ്പം 35 കിലോമീറ്റര്‍ വരെ റേഞ്ചും നല്‍കാനാവും.

ഇലക്ട്രിക് സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് കിലോമീറ്ററിന് വെറും 7 പൈസ മാത്രമാണ് ചെലവ് വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നത്. മാറ്റ് ഗ്രേ, മാറ്റ് ബ്ലൂ എന്നീ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളും സ്ട്രൈഡര്‍ സൈക്കിള്‍സിന്റെ സീറ്റ മാക്സ് ഇലക്ട്രിക്കില്‍ അവതരിപ്പിക്കുന്നുണ്ട്. സൈക്കിളിന് ഒരു യൂസര്‍ ഫ്രണ്ട്ലി എല്‍സിഡി ഡിസ്‌പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ബാറ്ററി ലെവല്‍, ഓഡോമീറ്റര്‍, അഞ്ച് ലെവല്‍ പെഡല്‍ അസിസ്റ്റ് എന്നിവ പോലുള്ള വിവരങ്ങള്‍ ദൃശ്യമാകും.

റൈഡര്‍മാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അവരുടെ സ്പീഡ് പ്രിഫറന്‍സും കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ സ്ട്രൈഡര്‍ സൈക്കിള്‍സില്‍ നിന്നുള്ള സീറ്റ പ്ലസിന്റെ പിന്‍ഗാമിയാണ് സീറ്റ മാക്സ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!