Letterhead top
previous arrow
next arrow
കായികം

പഞ്ചാബ് സൂപ്പർ കിങ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും



ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫിൽ നിന്ന് പുറത്തായെങ്കിലും ഇരുടീമുകളും വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് നോക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻറ് വീതമാണ് ഇരുടീമുകൾക്കുമുള്ളത്. ഇന്ന് ജയിക്കുന്ന ടീം പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.

സ്ഥിരതയില്ലാത്ത പ്രകടനം കാരണം ഇരുടീമുകൾക്കും തിരിച്ചടി നേരിട്ടിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ സൺറൈസേഴ്സ് അഞ്ച് മത്സരങ്ങൾ ജയിച്ച് പ്ലേ ഓഫിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നിരുന്നാലും, അവർ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടു. കെയ്ൻ വിൽയംസണിൻറെ മോശം ഫോം സണ്റൈസേഴ്സിന് വലിയ തിരിച്ചടിയായപ്പോൾ ടി നടരാജനും നിരാശപ്പെടുത്തി. വിൽയംസൺ നാട്ടിലേക്ക് മടങ്ങിയതിനാൽ ന്യൂസിലൻഡിൻറെ ഗ്ലെൻ ഫിലിപ്സ് ഇന്ന് സൺറൈസേഴ്സിനായി കളിക്കാൻ സാധ്യതയുണ്ട്.

മായങ്ക് അഗർവാളിൻറെ മോശം ഫോം പഞ്ചാബിൻറെ ഏറ്റവും വലിയ തലവേദനയാണ്. ബൗളിംഗ്, ബാറ്റിംഗ് നിര തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ചില അശ്രദ്ധകൾ അവർക്ക് തിരിച്ചടിയായി. അവസാന മത്സരമായതിനാൽ ടീമിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!