പ്രധാന വാര്‍ത്തകള്‍
വായുമലിനീകരണം തടയാൻ വൃക്ഷത്തൈകൾ നടാനൊരുങ്ങി പശ്ചിമ ബംഗാൾ
വായു മലിനീകരണം തടയുന്നതിനായി പശ്ചിമ ബംഗാൾ സംസ്ഥാന അതിർത്തിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുകയാണ്. അയൽ സംസ്ഥാനങ്ങളായ ജാർഖണ്ഡിലും ബീഹാറിലും വൈക്കോൽ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക ഒരു പ്രധാന പ്രശ്നമായി മാറുന്ന സമയത്താണ് ഇത്.
വായു മലിനീകരണം രൂക്ഷമായതിനാൽ തെക്കൻ ജില്ലകളിൽ വലിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്നും ഏത് തരത്തിലുള്ള മരമാണ് വേണ്ടതെന്ന് വിദഗ്ദ്ധ അഭിപ്രായം തേടുമെന്നും പരിസ്ഥിതി മന്ത്രി മാനസ് ഭുനിയ പറഞ്ഞു.
വൈക്കോൽ കത്തിക്കുന്നത് നിരീക്ഷിക്കാൻ ഡൽഹി ഐഐടിയുടെ സഹായത്തോടെ ഉപഗ്രഹ അധിഷ്ഠിത സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.