അന്യസംസ്ഥാന തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി കട്ടപ്പന പോലീസ്
സംസ്ഥാനത്ത് ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഉള്ളത് .
കൃത്യമായ രേഖകളോ വിവരങ്ങളോ നിലവിലില്ല .
തൊഴിൽ ഉടമകൾ ഇവരുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും ആരും അത് ചെയ്യാറില്ല.
ഓരോ ദിവസം ചെല്ലുന്തോറും അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വർദ്ധിച്ചുവരുന്നു. ഇവർക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായും ആക്രമ സ്വവാവം ഉള്ളതായും റിപ്പോർട്ട് ഉണ്ട് .
ഞായറാഴ്ച ദിവസം കട്ടപ്പനയിൽ പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഞായറാഴ്ചയാണ് ഇവർ സാധനങ്ങൾ വാങ്ങാൻ വേണ്ടി കട്ടപ്പനയ്ക്ക് ഇറങ്ങുന്നത് .
ഇവരിൽ പലരും മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചും തമ്മിലടിക്കുന്നതും അസഭ്യം പറയുന്നതും പതിവാണ് .
ഈ വിവരങ്ങൾ കഴിഞ്ഞദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെ തുറന്ന് ശനിയാഴ്ച കട്ടപ്പന പോലീസ് അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി ഇവർക്ക് മാർഗ്ഗ നിർദ്ദേശം നൽകി.
ഞായറാഴ്ച കട്ടപ്പനയിലെത്തി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി എത്രയും വേഗം തിരികെ പോകണം, ഇതായിരുന്നു നിർദേശം.
എന്തായാലും ഈ ഞായറാഴ്ച അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരുവിധ അലമ്പോ മറ്റു പ്രശ്നങ്ങളോ കട്ടപ്പനയിൽ ഉണ്ടായില്ല.
ശാന്തമായ അന്തരീക്ഷം.
ഇവരെ നിയന്ത്രിക്കാൻ നേതൃത്വം നൽകിയ കട്ടപ്പന പോലീസിന് ഇടുക്കി ലൈവിന്റെ അഭിനന്ദനങ്ങൾ