പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സി എസ് ഡി എസിൻ്റെ നേതൃത്വത്തിൽ നാളെ കട്ടപ്പനയിൽ മാർച്ചും ധർണ്ണയും നടത്തും


മണിപ്പൂരിൽ സമാധാനം പുനസ്‌ഥാപിയ്ക്കുക, മഹാത്മാ അയ്യൻകാളിയെ അധിക്ഷേപിച്ചവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 06/08/2023 (ഞായർ) കട്ടപ്പനയിൽ 4:00 പി എം ന് മാർച്ചും ധർണ്ണയും നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നും മാർച്ച് ആരംഭിയ്ക്കും. നഗരം ചുറ്റി മാർച്ച് അംബേദ്കർ പ്രതിമയ്ക്ക് സമീപം അവസാനിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും.