പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് കണ്ടു കെട്ടിഇ.ഡി


പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് കണ്ടു കെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള മാങ്കുളത്തെ മൂന്നാർ വില്ല വിസ്തയാണ് ഇ ഡി കണ്ടു കെട്ടി സീൽ ചെയ്തത്. 2.53 കോടി മൂല്യമുള്ളതാണ് ഈ റിസോർട്ട് .ഉടമയായ അഷ്റഫ് കള്ളപ്പണ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുകയാണ്, ഈ കേസിലാണ് ഇ ഡി യുടെ നടപടി.