പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കൃഷിഭവന്റ് നേതൃത്വത്തിൽ 50% സബ്സിഡിയിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു തുടങ്ങി..കട്ടപ്പന ടൗൺഹാളിലാണ് തൈ വിതരണം നടക്കുന്നത്.


CDB പദ്ധതിയുടെ ഭാഗമായി കട്ടപ്പന കൃഷിഭവനിൽ WCT ഇനത്തിൽപെട്ട തെങ്ങിൻ തൈകളാണ് വിതരണം ചെയ്യുന്നത്. വണ്ടിപ്പെരിയാർ ഫാമിൽ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള 750 തെങ്ങിൻ തൈകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.
നൂറുരൂപ വിലവരുന്ന തൈകൾ 50%സബ്സിഡി നിരക്കിൽ 50 രൂപക്കാണ് നൽകുന്നത് .
കൂടാതെ 34 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് കുരുമുളകിൻ തൈകളും വിതരണം ആരംഭിച്ചു.
വണ്ടിപ്പെരിയാർ ഫാമിൽ ഉൽപ്പാദിപ്പിച്ച 26000 കുരുമുളകിൻ തൈകളാണ് നൽകുന്നത്.
തെങ്ങിൻ തൈകൾ
ആവശ്യമുള്ളവർ ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെയുള്ള സമയത്ത് ടൗൺഹാളിൽ എത്തണമെന്ന്
കൃഷി ഓഫീസർ ആഗ്നസ് ജോസ് അറിയിച്ചു