യുവജന കമ്മീഷനില്‍ ഒഴിവുകള്‍


സംസ്ഥാനയുവജന കമ്മീഷന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.സി.എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി-ടെക് അല്ലെങ്കില്‍ ഡിപ്ലോമ, മലയാളം-ഇംഗ്ലീഷും ടൈപ്പ് റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ്പ് എന്നിവയില്‍ പരിജ്ഞാനം എന്നിവയാണ് ടെക്നിക്കല്‍ എക്സ്പെര്‍ട്ട് തസ്തികയിലേക്കുളള യോഗ്യത. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അഭിഭാഷക തസ്തികയിലേക്കുളള യോഗ്യത. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് രണ്ട് മണിക്ക് തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2308630