Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ



♻️ കോവിഡ് -19 : പിഎസ്‌സി പരീക്ഷകൾ മാറ്റി.
കോവിഡ് സാഹചര്യത്തിൽ ജൂണിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

♻️ ആര്യഭട്ട ദേശീയ ഗണിത ശാസ്ത്ര മത്സരം.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ സ്കിൽഡ് ഡെവലപ്മെന്റ്, ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂർവ്വവിദ്യാർഥി കൂട്ടായ്മയുമായി ചേർന്നു നടത്തുന്ന 2021ലെ ആര്യഭട്ട ദേശീയ ഗണിത ശാസ്ത്ര മത്സരത്തിന് സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 10ന് നടക്കുന്ന മത്സരം ഓൺലൈൻ രീതിയിലായിരിക്കും.അപേക്ഷ http://www.aictsd.com/aryabhatta-national-matha-competetion/ വഴി മെയ് 20 വരെ ഓൺലൈനായി നൽകാം.പതിനായിരം പേർക്കാണ് പ്രവേശനം. അപേക്ഷാഫീസ് 290 രൂപ. സംശയങ്ങൾക്ക് [email protected]

♻️ ഐ.ഐ.ടി കളിൽ ജാം വഴി പ്രവേശനം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2021-22 നടത്തുന്ന എം.എസ്.സി മാസ്റ്റർ ഇൻ എക്കണോമിക്സ് ജോയിന്റ്- എം.എസ്.സി- പി.എച്ച്.ഡി,എം.എസ്.സി.-പി.എച്ച്.ഡി. ഡ്യൂവൽ ഡിഗ്രി പോസ്റ്റ് ബാച്ചിലർ പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിന് 2021ലെ ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) യോഗ്യത നേടിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ഥാപനങ്ങളുടേയും ലഭ്യമായ പ്രോഗ്രാമുകളും പൂർണ പട്ടിക https://jam.iisc.ac.in/ ൽ ഉണ്ട്. അപേക്ഷ ഓൺലൈൻ ആയി https://joaps.iisc.ac.in വഴി മെയ് 20 വരെ നൽകാം.

♻️ മൈസൂർ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകൾ.
മൈസൂരിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻട്രൻസ് പരീക്ഷ വഴിയാണ് പ്രവേശനം. എൻട്രൻസ് തീയതി പിന്നീട് അറിയിക്കും. ബി.എസ്.സി, എം.എസ്.സി, പി.എച്ച്. ഡി തുടങ്ങിയവയിലേക്ക് ആണ് പ്രവേശനം. വെബ്സൈറ്റ് : www.aiishmysore.in.


♻️ ബാംഗ്ലൂർ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാഷൻ ഡിസൈൻ പഠനം.
ബാംഗ്ലൂരിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിലെ മൂന്നുവർഷ ബിഎസ്. സി ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 12 വരെ അപേക്ഷിക്കാം. www.aifdonline.in

♻️ ജാപ്പനീസ് സർക്കാർ സ്കോളർഷിപ്പുകൾ :അപേക്ഷ 28 വരെ.
ഇന്ത്യൻ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾ ജാപ്പനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട് ഈ മാസം 28 വരെ അപേക്ഷിക്കാം. അപേക്ഷകർ 1997 ഏപ്രിൽ 2ന് ശേഷം ജനിച്ചവർ ആകണം.അപേക്ഷ രീതി അടക്കം വിശദവിവരങ്ങൾ ഇന്ത്യയിലെ ജാപ്പനീസ് എംബസിയുടെ www.in.emb-japan.go.jp എന്ന വെബ്സൈറ്റിൽ ഉണ്ട്.

♻️ ക്ലാറ്റ് പരീക്ഷ മാറ്റിവെച്ചു.
കോവിഡ് വ്യാപന സാഹചര്യത്തിൽ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്(ക്ലാറ്റ് ) അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 15 വരെ നീട്ടി.

♻️ ഐലറ്റ് പ്രവേശനപരീക്ഷാ മാറ്റി.
നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹിയിലേക്കുള്ള പ്രവേശന പരീക്ഷയായ ഹൈലറ്റ് കോവിഡ് സാഹചര്യം പരിഗണിച്ച് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും.അപേക്ഷിക്കാനുള്ള തീയതി ജൂൺ 25 വരെയും നീട്ടി.

♻️ മദ്രാസ് സർവകലാശാലയിൽ മലയാളം എം.എ.
മദ്രാസ് സർവ്വകലാശാലയിലെ മലയാളം വകുപ്പിൽ എം. എ റെഗുലർ കോഴ്സിന് അപേക്ഷിക്കാം . www.unom.ac.in ൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് മലയാളം മദ്രാസ് യൂണിവേഴ്സിറ്റി,മറീന ക്യാമ്പസ്, ചെന്നൈ 600005 എന്ന വിലാസത്തിൽ ജൂൺ 15 നകം ലഭിക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

♻️ എം.എസ്.സി നഴ്സിംഗ് പ്രവേശനം.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിലുള്ള രാജ്കുമാരി അമൃതകൗർ കോളേജ് ഓഫ് നഴ്സിംഗ് എം എസ് സി നഴ്സിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 13 ന് നടത്തുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷയും രേഖകളും മെയ് 17 ന് വൈകിട്ട് 5 ന് സ്ഥാപനത്തിൽ ലഭിക്കണം അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: http://rakcon.com/

♻️ ബയോടെക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്.
തായ്ലൻഡിലെ നാഷണൽ സെന്റർ ഫോർ ജനറ്റിക് എഞ്ചിനീയറിംഗ് ആൻഡ് ബയോടെക്നോളജിയിൽ ഗവേഷണം നടത്താൻ താൽപര്യമുള്ളവർക്ക് പോസ്റ്റ് ഡോക്ടറായി ഫെലോഷിപ്പ് അവസരം. അപേക്ഷകർ അനുബന്ധ വിഷയങ്ങളിൽ പിഎച്ച്ഡി നേടിയിരിക്കണം. തന്റെ രാജ്യത്ത് ഒരു ഗവേഷണ /വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു റിസർച്ച് അസൈൻമെന്റ് കൂടിയുള്ള സ്ഥിരം ജോലി ഉണ്ടായിരിക്കണം.കൂടുതൽ വിശദാംശങ്ങൾ https://twas.org/opportunities/fellowship/postdoc ൽ ഉള്ള പ്രോഗ്രാം ലിങ്കിൽ ലഭിക്കും.

♻️ സമസ്ത മദ്രസ അധ്യയന വർഷാരംഭം ജൂൺ രണ്ടിന്.
മദ്രസ അധ്യായന വർഷം ജൂൺ രണ്ടിന് ആരംഭിക്കാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി ഓൺലൈൻ യോഗം തീരുമാനിച്ചു.

കരിയർ അവസരങ്ങൾ
♻️ ബാങ്ക് നോട്ട് പ്രസ്സിൽ 135 അവസരം.
മധ്യപ്രദേശിലെ ദേവാസ് ഉള്ള ബാങ്ക് നോട്ട് പ്രസ്സിൽ ഒഴിവുകൾ. വിശദ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും ബാങ്ക് നോട്ട് പ്രെസ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11. https://www.bankersadda.com/bnp-dewas-recruitment-online-application.

♻️ ഐ.സി.എസ്. ഐ കമ്പനി സെക്രട്ടറി പരീക്ഷ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ ജൂണിൽ നടത്തുന്ന കമ്പനി സെക്രട്ടറി പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. മെയ് 22 ആണ് അവസാന തീയതി കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും ഐ സി എസ് ഐ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. https://www.icsi.edu/home/









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!