Idukki വാര്‍ത്തകള്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി


ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ നേര്‍ക്കൂട്ടം, ശ്രദ്ധ കമ്മിറ്റി, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായി കോളേജില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും മോട്ടിവേഷന്‍ ക്ലാസും നടത്തി. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ പി.ആർ. ലാലു ലഹരിവിരുദ്ധ സന്ദേശം നല്‍കി. മോട്ടിവേഷന്‍ ട്രെയ്നര്‍ ടിജോ ദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍ എം. എം.മുഹമ്മദ് റിയാസ് എന്നിവര്‍ ക്ലാസെടുത്തു. ഇക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഡോ. എൻ.കെ. മനോഹരന്‍ സ്വാഗതവും വിദ്യാര്‍ത്ഥി ജിഷ്ണു സോമന്‍ നന്ദിയും പറഞ്ഞു.