Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സി പി . ഐ ജില്ല സമ്മേളനത്തിന് കൈത്താങ്ങായി നാണയ കുടുക്കകൾ പ്രവർത്തകരുടെ വീടുകളിൽ ഏൽപ്പിക്കുന്നതിൻ്റ ഉത്ഘാടനംസി പി ഐ ജില്ല സെക്രട്ടറി കെ സലിം കുമാർ നിർവഹിച്ചു


സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റിക്കുകീഴിൽ വരുന്ന 1000 പാർട്ടി അംഗങ്ങളുടെ വീടുകളിൽ കുടുക്ക വച്ച് ഇതിൽ പ്രവർത്തകർ സ്വരൂപിക്കുന്നതുക ജില്ല സമ്മേളന നടത്തിപ്പിനായി മിനിയോഗിക്കുമെന്ന് സലിം കുമാർ പറഞ്ഞു.
സി പി ഐ കട്ടപ്പന സൗത്ത് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന വീടുകളിലാണ് ഇന്നലെ കുടുക്കകൾ വിതരണം ചെയ്തത്.
കട്ടപ്പന അമ്പലകവലയിൽ പാർട്ടി മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച ആർ. ശ്രീധരൻ്റ വീട്ടിലെത്തി അദ്ധേഹത്തിൻ്റ സഹധർമ്മിണി ശാന്തിനി ശ്രീധരന് സലിം കുമാർ നാണയ കുടുക്ക കൈമാറി.
മണ്ഡലം സെക്രട്ടറി വി.ആർ ശശി, എൻ കെ പ്രീയൻ , കെ എൻ കുമാരൻ, രാജൻ കുട്ടി മുതുകുളം, സനീഷ് മോഹൻ, അജേഷ് സി. എസ്, ദേവസ്യപീറ്റർ, എന്നിവരും ആർ ശ്രീധരൻ്റ് മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു