ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക പീരുമേട് സഭാജില്ലയുടെയും, വിവിധ സഭകളുടെയും നേതൃത്വത്തിൽ ഏലപ്പാറയിൽ ഐക്യദാർഡ്യ റാലിയും, പൊതുസമ്മേളനവും, ഒപ്പുശേഖരണവും നടന്നു


ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക പീരുമേട് സഭാജില്ലയുടെയും, വിവിധ സഭകളുടെയും നേതൃത്വത്തിൽ ഏലപ്പാറയിൽ ഐക്യദാർഡ്യ റാലിയും, പൊതുസമ്മേളനവും, ഒപ്പുശേഖരണവും നടന്നു. ‘മണിപ്പൂരിനെ രക്ഷിക്കുക, കലാപം അവസാനിപ്പിക്കുക, കേന്ദ്ര സർക്കാർ ഇടപെടുക, സമാധാനം പുന:സ്ഥാപിക്കുക, ഒരൊറ്റ ഇന്ത്യ… ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യമുയർത്തി ഏലപ്പാറയിൽ വിവിധ സഭകളുടെ നേതൃത്വത്തിൽ നടത്തിയ പൊതുസമ്മേളനത്തിലും, ഐക്യദാർഡ്യ റാലിയിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മുൻ ബിഷപ്പ് റൈറ്റ് റവ ഡോ കെ ജി ദാനിയേൽ പരിപാടി ഉത്ഘാടനം ചെയ്തു. പീരുമേട് സഭാജില്ലാ ചെയർമാൻ റൈറ്റ് എ റ്റി ജോൺ യോഗത്തിൽ അധ്യക്ഷനായിരുന്നു.
പീരുമേട് എം എൽ എ വാഴൂർ സോമൻ, എ ഐ സി സി അംഗം അഡ്വ ഇ എം ആഗസ്തി, മുൻ ഇടുക്കി അഡ്വ ജോയ്‌സ് ജോർജ്, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ്, ഏലപ്പാറ പഞ്ചായത്തംഗം ബിജു ഗോപാലൻ, സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവക വൈദീക സെകട്ടറി റവ ടി ജെ ബിജോയ്, സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ പി സി മാത്തുക്കുട്ടി, രജിസ്ട്രാർ ടി ജോയ്കുമാർ, ആത്മായ സെക്രട്ടറി ജോസ് കൈതക്കുഴി, ഏലപ്പാറ റോമൻ കാതലിക്ക് പള്ളി വികാരി ഫാ: ജോസ് കൈതക്കുഴി, സെന്റ് മേരീസ് പള്ളി വികാരി ഫാ: റ്റി സി മത്തായി, സെന്റ് അൽഫോൻസാ പള്ളി വികാരി ഫാ: ബൈജു ജോൺ, മാർത്തോമ്മ പള്ളി വികാരി റവ. ജയിംസ് കെ ജോൺ, പാസ്റ്റർ ശശി രാഘവൻ, പാസ്റ്റർ ഡേവിഡ്, സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവക പി ആർ ഒ വിജു പി ചാക്കോ തുടങ്ങിയവർ സംസാരിച്ചു. സി എസ് ഐ പീരുമേട് സഭാജില്ലാ അംഗങ്ങൾ, വിവിധ സഭാ അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി.