പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യയും ബ്രിട്ടനും
ഇന്ത്യയും ബ്രിട്ടനും ഈ വര്‍ഷം സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവച്ചേക്കും. സാമ്ബത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള സ്വതന്ത്ര വ്യാപാര കരാറിന്റെ രൂപരേഖയില്‍ ഇരുരാജ്യങ്ങളും സമവായത്തിലെത്തിയെന്ന് ഇന്ത്യന്‍ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാള്‍ പറഞ്ഞു. കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. എല്ലാ തര്‍ക്ക വിഷയങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഈ വര്‍ഷാവസാനം കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നും സുനില്‍ ബര്‍ത്ത്‌വാള്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനുമായി കയറ്റുമതി വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ തങ്ങളുടെ വിസ്‌കി, പ്രീമിയം കാറുകള്‍, നിയമ സേവനങ്ങള്‍ എന്നിവക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്.