പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഓഗസ്റ്റ് 14ന് കട്ടപ്പനയിൽ ഫ്രീഡം വിജിൽ സംഘടിപ്പിക്കും


ഇന്ത്യൻ സ്വാതന്ത്ര്യം അപകടത്തിലാകുകയും മതനിരപേക്ഷത ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിപാടി. വൈകിട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 12ന് സമാപിക്കും. സംഘാടക സമിതി യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി മാത്യു ജോർജ് അധ്യക്ഷനായി. ഭാരവാഹികൾ: വി ആർ സജി(രക്ഷാധികാരി), എം സി ബിജു(ചെയർമാൻ), പി ബി ഷാജി(കൺവീനർ).