പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലം താലൂക്കിലെ കുട്ടംമ്പുഴ പഞ്ചായത്ത് അംഗങ്ങൾഎറണാകുളം പഞ്ചായത്ത് ജോയിൻറ് ഡയറക്ടറെ ഉപരോധിച്ചു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി അടക്കമുള്ള ജീവനക്കാർ ഇല്ലാതായിട്ട് പ്രതിഷേധിച്ച് ആയിരുന്നു ഉപരോധം നടത്തിയത്.
പഞ്ചായത്തിൽ ഏറെ നാളായി ജീവനക്കാരുടെ കുറവുണ്ട്. ഇതിനിടയിൽ ഒരു മാസമായ സെക്രട്ടറിയുമില്ല. ഇതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ആയിരുന്നു ഉപരോധ സമരം നടത്തിയത്.
അടുത്തദിവസം തന്നെ സെക്രട്ടറിയു ജീവനക്കാരും എത്തുമെന്ന് ജോയിൻ ഡയറക്ടർടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,സിബി കെ എ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഈ സി റോയി, ജോഷി കോട്ടക്കൽ , എൽദോസ് ബേബി, സനൂപ് കെ എസ് മേരി കുര്യാക്കോസ്, ഷീല രാജീവ്, ആലിസ് സിബി, രേഖ രാജു, എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.