പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കല്ലാർകുട്ടി ഡാമിൽ നിന്ന് ജലം പുറത്തേക്ക് ഒഴുക്കും
ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (24.07.23) മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്‌സ് വരെ ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിടും. മുതിരപ്പുഴയാർ പെരിയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.