മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി പാസ്റ്റഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിലിൻ്റെയും മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റും വിവിധ സഭാസംഘടനകളും ചേർന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും കയറ്റി അയച്ചു
മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി പാസ്റ്റഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിലിൻ്റെയും മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റും വിവിധ സഭാസംഘടനകളും ചേർന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും കയറ്റി അയച്ചു. സേവാസജീവ് ഐക്യ ക്രിസ്തീയ കൂട്ടായ്മ അംഗങ്ങൾ സാധന സാമഗ്രികൾ മണിപ്പൂരിനു വേണ്ടി ഏറ്റുവാങ്ങി.
മണിപ്പൂരിലെ വംശീയ കലാപത്തിൽ നിരവധി ക്യാമ്പുകളിൽ കഴിയുന്ന അഭയാർത്ഥികൾക്ക് വേണ്ടി പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺ സിലിന്റെ(PFC) .ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പോളിന്റെ നേതൃത്വത്തിൽ കട്ടപ്പന സി എസ് ഐ ഗാർഡനിൽ വെച്ച് മെഡിക്കൽ ഹെൽത്ത് കെയർ ചാരിറ്റബിൾ ട്രസ്റ്റും ,പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിലും, ഐക്യ ക്രിസ്തീയ കൂട്ടായ്മയും സംയുക്തമായി സാധന സാമഗ്രികൾ സമാഹരിച്ചു. വസ്ത്രങ്ങൾ മരുന്നുകൾ നിത്യോപയോഗ സാധനങ്ങൾ എന്നിവ കട്ടപ്പനയിലെ വിവിധ സഭ സംഘടനകളിൽ നിന്ന് എത്തിച്ചു..
പാസ്റ്റർ സുരേഷ് പോളിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാസ്റ്റർ ജേക്കബ് സാമുവൽ (PFC) അഗസ്റ്റിൻ മാത്യു (MHCCT)ബ്രദർ പ്രശാന്ത് (ICPF)എന്നിവർ പ്രസംഗിച്ചു .സേവാ -സജീവ് കോർഡിനേറ്റർ വിനോജ് മാത്യുവും,ജോയി സേവ്യർ , ജോസഫ് എന്നിവർ ചേർന്ന് മണിപ്പൂരിനുവേണ്ടി സാധനങ്ങൾ ഏറ്റുവാങ്ങി.