പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രീ-സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു


ഇടുക്കി ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 164 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 01 ന് ഉച്ചക്ക് 2.30. അന്നേ ദിവസം മൂന്ന് മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 236973.