പത്തില തോരൻ
കർക്കിടക മാസത്തിൽ ഔഷധ കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു വിഭവമാണ് പത്തിലതോരൻ .
‘കുപ്പയിലെ മാണിക്യം’ എന്നത് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാർക്കറ്റിൽ നിന്നും കിട്ടുന്ന വിഷാംശം നിറഞ്ഞ പച്ചക്കറിയെക്കാളും നമ്മുടെ ചുറ്റുപാടിൽ നിന്നും ലഭ്യമാകുന്ന പച്ചിലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നമ്മൾ ശ്രമിക്കണം.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു ഇല കറി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണമാണ് ഇത് ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉന്മേഷവും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പണ്ടുകാലത്ത് പഞ്ഞമാസം എന്നാണ് കർക്കിടക മാസത്തെ വിളിച്ചിരുന്നത്. ശേഖരിച്ച് വെച്ച ഭക്ഷ്യധാന്യങ്ങൾ എല്ലാം തീർന്നത് കൊണ്ടാവാം ഈ മഴക്കാലത്തെ അങ്ങനെ പഴമക്കാർ വിശേഷിപ്പിച്ചത്. അതുകൊണ്ടാവാം അന്നത്തെ അന്നത്തിന് തൊടിയിലെ വിവിധങ്ങളായ ഇലകളെ ആശ്രയിച്ച് തുടങ്ങിയത്. അങ്ങനെ ചെടികൾ ഒന്നും പാഴ്ചെടികൾ അല്ലെന്നും, അവ ഭക്ഷ്യയോഗ്യമാണെന്നും ഔഷധഗുണമുള്ളതാണെന്നും അന്നത്തെ തലമുറ തിരിച്ചറിഞ്ഞു.
അതുകൊണ്ടുതന്നെ ചുറ്റുമുള്ള കോടാനുകോടി രോഗാണുക്കളിൽ നിന്നുള്ള രക്ഷാകവചം അഥവാ ഇമ്മ്യൂണിറ്റി തിരിച്ചു പിടിക്കാൻ കഴിഞ്ഞു.
ആൻറി ഓക്സിഡന്റുകൾ ധാതുലവണങ്ങൾ വൈറ്റമിൻസ് പ്രോട്ടീനുകൾ നാരുകൾ എന്നിവയുടെ കലവറയായ ഇലക്കറികൾ ചില്ലറക്കാരനല്ല ,ഇവ കഴിക്കുക വഴി കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കുന്നത് വഴി ദഹനപ്രക്രിയ പൂർണമായും കുറ്റമറ്റതാകുന്നു. അതുകൊണ്ടുതന്നെ വിഷാംശങ്ങൾ നിർഹരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
പത്തിലകൾ
തഴുതാമ
താള്
തകര
ചേമ്പില
പയറില
ചേനയില
കുമ്പളത്തിന്റെ ഇല
മത്തന്റെ ഇല
കൊടിത്തൂവ (ചൊറിയണം)
ചീര
ഓരോ സ്ഥലത്തിനനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളിൽ മുകളിൽ പറഞ്ഞ പത്തെണ്ണത്തിൽ ചിലതിന് പകരം താഴെ പറയുന്നവ ഉപയോഗിക്കുന്നു.
മുള്ളൻ ചീര
നെയ്യുണ്ണി
കൂവളത്തില
വട്ട തകര
കീഴാർനെല്ലി
വെള്ളരി
തഴുതാമ :
നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ .സംസ്കൃതത്തിൽ ഇതിന് പുനർനവ എന്നു പറയും. വളർച്ചയുടെയും വ്യാപനത്തിന്റെയും സ്വഭാവത്തിൽ നിന്നാണ് പുനർനവ എന്ന പേര് ലഭിച്ചത്. ചെടിയുടെ ആകാശ ഭാഗം വേനൽക്കാലമാകുമ്പോഴേക്കും നശിച്ചു പോകുകയും മഴക്കാലത്ത് പുനരുജീവിക്കുകയും ചെയ്യുന്നു.
പുനർനവ എന്ന വാക്കിൻറെ അർത്ഥം
പുനർ – ഒരിക്കൽ കൂടി
നവ -പുതിയത്
പുനർനവ എന്നാൽ വീണ്ടും പുതിയതായി തീരുന്ന എന്നാണ്.
പുനർ നവയുടെ ഇലകളിലെ ക്ലോറോഫോം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുവാനും പ്ലാസ്മ , ഇൻസുലിൻ ഇവയുടെ അളവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുവാനും സഹായിക്കുന്നു.
പുനർനവയുടെ വേരിന്റെ ജലീയ രൂപത്തിന് കരൾ സംരക്ഷണ പ്രവർത്തനം (Hepato protective) ഉണ്ട് .
പുനർനവ ചെടിയുടെ ഇലകൾക്ക് ആൻറി ബാക്ടീരിയൽ ഗുണമുണ്ട്. ഇത് ഗ്രാം പോസിറ്റീവ് ,ഗ്രാം നെഗറ്റീവ് ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധ കുറയ്ക്കുന്നു.
ഇവയുടെ ഇലകളിൽ നിന്നുള്ള സത്തിൽ
സ്തനാർബുദകോശങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന ആന്റി പ്രോളിഫറേറ്റീവ് ,ആൻറി ഈസ്ട്രജനിക് പ്രവർത്തനം എന്നിവ അടങ്ങിയിരിക്കുന്നു.
ഇലയുടെയും തണ്ടിന്റെയും സത്ത് നീർക്കെട്ടിൽ പുരട്ടാം.അങ്ങനെ ഇത് ആന്റി ഇൻഫ്ളമേറ്ററി ആയിട്ടും പ്രവർത്തിക്കുന്നു.
പൊട്ടാസ്യം അടങ്ങിയിരിക്കുന്ന പുനർന്നവ ഹൃദയാഘാതത്തിനുള്ള മികച്ച മരുന്നാണ്.
ഇവയുടെ വേരുകൾ വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
വൃക്ക രോഗങ്ങളിൽ ഡൈയോറിറ്റിക്കായി ഉപയോഗിക്കാവുന്ന ഈ സസ്യം Spleeno megaly അതായത് പ്ലീഹയുടെ വർദ്ധനവിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
വേരിൽ അടങ്ങിയിരിക്കുന്ന ആന്റി ഹെൽമന്തിക്
ഗുണങ്ങൾ കുടൽവിരകളെയും ആസ്മയെയും നീക്കം ചെയ്യുന്നു.
പുനർന്നവയുടെ സ്വരസം ഒരു എക്സ്പെക്ടോറന്റ് ആയി പ്രവർത്തിക്കുന്നതിനാൽ ചുമയെ ശമിപ്പിക്കുന്നു.
ഇലകളിൽ നിന്നുള്ള നീര് അഥവാ സ്വരസം തേനിൽ കലർത്തി കണ്ണുകളിൽ പുരട്ടുന്നത് വിട്ടുമാറാത്ത നേത്രരോഗവും തിമിരവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
അയൺ അടങ്ങിയിരിക്കുന്ന തഴുതാമ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുവാൻ സഹായിക്കുന്നു