പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദാ കിടക്കുന്നു, യൂറോപ്യൻ നിലവാരം; ഇടുക്കിയിലെ റോഡുകളുടെ മൺസൂൺ കാഴ്ചകൾ


സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ് ഇടുക്കിയെങ്കിലും മഴക്കാലത്ത് മലയോര യാത്രകൾ ദുഃസ്വപ്നമായി മാറുന്നത് റോഡുകളുടെ കാര്യത്തിലാണ്. ഒരു മഴയിൽ തന്നെ പൊളിഞ്ഞു തകർന്ന് വലിയ വെള്ളക്കെട്ടുകളായി മാറുന്ന റോഡുകൾ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കും. വാഹനങ്ങൾക്കു കിട്ടുന്ന ‘പണി’ വേറെ. കുഴിയുടെ ആഴമറിയാതെ വെള്ളത്തിലൂടെ പോയി അപകടത്തിൽപെട്ട ഇരുചക്ര യാത്രികർ ഏറെയുണ്ട്.