പോക്സോ കേസ്; അതിജീവിതർക്ക് അഭയം നൽകാൻ കേന്ദ്ര ഫണ്ട്
ന്യൂഡല്‍ഹി : പോക്സോ കേസുകളില്‍ ഇരകളായ അതിജീവിതരില്‍ കുടുംബസഹായം ലഭിക്കാത്തവര്‍ക്കു അഭയകേന്ദ്രം , ഭക്ഷണം , നിയമസഹായം എന്നിവ ഉറപ്പാക്കാന്‍ വനിതശിശുക്ഷേമ മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചു. നിര്‍ഭയഫണ്ടില്‍ നിന്നും 74 കോടി രൂപ വകയിരുത്തിയാണു പദ്ധതി മാനസികാരോഗ്യ , വൈകാരിക പിന്തുണ , വൈദ്യസഹായം ഉള്‍പ്പെടെ നല്‍കാനും പദ്ധതി പ്രയോജനപ്പെടുത്തും.
അനാഥകള്‍ ,കുടുംബം ഉപേക്ഷിച്ചവര്‍ , കുടുംബത്തോടൊപ്പം പോകാന്‍ കഴിയാത്തവര്‍ തുടങ്ങിയവര്‍ക്കാണു സഹായം അനുവദിക്കുക. പദ്ധതി ആനുകൂല്യം ലഭിക്കാന്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് നിര്‍ബന്ധമില്ല.
ശിശു പരിചരണങ്ങള്‍ കേന്ദ്രങ്ങളും ചില്‍ഡ്രന്‍സ് ഹോമുകളും ഇക്കാര്യത്തില്‍ സ്വകരിക്കേണ്ട നടപടികളെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക തമാസസ്ഥലം ,പരിപാലിക്കാന്‍ കേസ് വര്‍ക്കറുടെ സേവനം എന്നിവ ഉറപ്പാക്കണം. പെണ്‍കുട്ടിയുടെ സംരക്ഷണത്തിനായി പ്രത്യേക ഫണ്ട് നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 2021 ല്‍ മാത്രം പോക്‌സോ നിയമപ്രകാരം 51,863 കേസുകള്‍ രാജ്യത്തു രജിസ്റ്റര്‍ ചെയ്തു.