പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാലരുവി തുറന്നു: ആദ്യദിനം വരുമാനം 60000 രൂപ
തെന്മല : ഈ സീസണില്‍ ആദ്യമായി തുറന്ന ആര്യങ്കാവ് പാലരുവി ജലപാതത്തില്‍ സഞ്ചാരികളുടെ തിരക്ക്. ആദ്യദിനം എത്തിയതിലേറെയും തമിഴ്നാട്ടുകാരായിരുന്നു. ആദ്യദിനം 60,000 രൂപ വരുമാനം ലഭിച്ചു. അപകടാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന വെള്ളച്ചാട്ടത്തിനു താഴെയാണ് സഞ്ചാരികളെ കുളിക്കാൻ അനുവദിക്കുന്നത്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുളിക്കാൻ പ്രത്യേകം സ്ഥലമൊരുക്കിയിട്ടുണ്ട്. സാധാരണ ജൂണ്‍, ജൂലായ് മാസങ്ങളിലാണ് പാലരുവിയില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും വരുമാനം ലഭിക്കുന്നതും. എന്നാല്‍ കാലവര്‍ഷം വൈകുകയും പിന്നീട് മഴ കൂടുകയും ചെയ്തതോടെ ജലപാതം തുറക്കുന്നത് വൈകുകയായിരുന്നു. കുറ്റാലം സീസണ് ആരംഭിച്ചതിനാല്‍ തമിഴ്നാട്ടില്‍നിന്ന് ധാരാളം സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.