Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഡിജിറ്റല്‍ ഇന്ത്യ വീക്ക് ജൂലൈ 25 മുതല്‍ 31 വരെ



പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഇ-ഗവേണന്‍സ് സേവനങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തിലെ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന് രാജ്യം ഡിജിറ്റല്‍ ഇന്ത്യ വീക്ക് ആഘോഷിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 25 മുതല്‍ 31 വരെയാണ് ഡിജിറ്റല്‍ ഇന്ത്യ വീക്ക് ആഘോഷം. സാങ്കേതികരംഗത്തെ രാജ്യത്തിന്റെ കുതിപ്പ് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യാനും സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കാമ്പയിന്റെ ഭാഗമായി ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഈ ദിവസങ്ങളില്‍ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ വീക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിനായി https://www.nic.in/diw2023-reg എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. പരിപാടികള്‍, കാമ്പയ്‌നുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നത് കൂടാതെ എസ്എംഎസ്, ഇമെയില്‍ എന്നിവ വഴിയും വ്യക്തികള്‍ക്ക് ലഭ്യമാക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!