ഭരണഘടനയെ അട്ടിമറിക്കുന്ന സമീപനമാണ് NSS ജനറൽ സെക്രട്ടറി സ്വീകരിക്കുന്നതെന്ന് ഹൈറേഞ്ച് NSS യൂണിയൻ പ്രസിഡന്റ് R മണിക്കുട്ടൻ


ഭരണഘടനയെ അട്ടിമറിക്കുന്ന സമീപനമാണ് NSS ജനറൽ സെക്രട്ടറി സ്വീകരിക്കുന്നതെന്ന് ഹൈറേഞ്ച് NSS യൂണിയൻ പ്രസിഡന്റ് R മണിക്കുട്ടൻ.
2791 നമ്പർ ശ്രീദേവീവിലാസം കാഞ്ചിയാർ എൻ.എസ്.എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗം നടന്നു. താലൂക്ക് എൻ.എസ്.എസ് .യൂണിയൻ പ്രസി.ആർ.മണിക്കുട്ടൻ ഉത്ഘാടനം ചെയ്തു.
കാഞ്ചിയാർ
എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ചാണ് വാർഷിക പൊതുയോഗം നടന്നത്.എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസി.ആർ.മണിക്കുട്ടൻ യോഗം ഉത്ഘാടനം ചെയ്തു.
2019 മുതൽ 2023 വരെയുള്ള കണക്കുകളും 23-24 വർഷത്തെ ബഡ്ജറ്റും കരയോഗം സെക്രട്ടറി ദിലീപ് കുമാർ അവതരിപ്പിച്ചു.
കരയോഗം പ്രസി.രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേ അനുമോദിച്ചു.
NSS യൂണിയൻ കമ്മറ്റിയംഗങ്ങളായ K Vവിശ്വനാഥൻ നായർ ,സാബു, ഗോപിനാഥൻ നായർ ,വനിതാ യൂണിയൻ കമ്മറ്റിയംഗങ്ങളായ ഉഷാ ബാലൻ, തങ്കമ്മ രാജേന്ദ്രൻ, അരുൺ N നായർ തുടങ്ങിയവർ സംസാരിച്ചു.