പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു


വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്.പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.അഞ്ച് സുഹൃത്തുക്കളാണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നു പേർ രക്ഷപെട്ടു.മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.കട്ടപ്പന ഫയർഫോഴ്സിന്റേയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്..