Letterhead top
previous arrow
next arrow
കാലാവസ്ഥപ്രധാന വാര്‍ത്തകള്‍

ഹൈറേഞ്ച് യാത്രക്കാരുടെ ശ്രദ്ധക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്



കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഹൈറേഞ്ചിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനയാത്രക്കാരും ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ രമണന്‍ അറിയിച്ചു. ഹൈറേഞ്ച് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
*വേഗത്തിലോടുന്ന വാഹനം അടിയന്തിര സാഹചര്യത്തില്‍ ബ്രേക്ക് ചെയ്യണ്ടി വന്നാല്‍ ഉദ്ദേശിക്കുന്ന പോലെ നില്‍ക്കണമെന്നില്ല. തെന്നി മുന്നോട്ട് പോയി അപകടത്തില്‍പ്പെടും. അതിനാല്‍ വാഹനം അമിത വേഗതയില്‍ ഓടിക്കരുത്.
*വളവുകളില്‍ വേഗത പാടില്ല. ഓവര്‍ടേക്കിംഗും അരുത്. അത്തരം പ്രവൃത്തികള്‍ അപകടം ക്ഷണിച്ച് വരുത്തും.
*എതിരെ വാഹനം വരുമ്പോള്‍ പ്രത്യേകിച്ച് വലിയ വാഹനങ്ങള്‍ വേഗത വളരെ കുറച്ച് പരസ്പരം കടന്ന് പോവുക. റോഡ് വിട്ട് അധികം വശം ചേര്‍ക്കരുത്. മണ്ണിടിഞ്ഞ് വാഹനം മറിയുവാന്‍ സാധ്യതയുണ്ട്.
*ശക്തമായ കാറ്റ്, മഴ എന്നിവയുള്ളപ്പോള്‍ സുരക്ഷിത സ്ഥലത്ത് വാഹനം നിര്‍ത്തിയിടുക. കാറ്റും മഴയും കുറഞ്ഞശേഷം യാത്ര ചെയ്യുക.
*ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചതിനാല്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്ര ചെയ്യാന്‍ മുതിരരുത്.
*മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്നുണ്ടെങ്കില്‍ യാത്ര നിര്‍ത്തി വെക്കുക.
*തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കരുത്. ബേക്ക് ചെയ്യുമ്പോള്‍ തെന്നി മറിയാന്‍ സാധ്യതയുണ്ട്.
*റോഡില്‍ വെള്ളക്കെട്ട് ഉണ്ടെങ്കില്‍ സൂക്ഷിച്ച് മറികടക്കുക
*ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ യാതൊരു കാരണവശാലും കുട ഉപയോഗിക്കരുത്.

  • വാഹനം ഓടിക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കുക.
    *മഴയത്ത് ഹെല്‍മറ്റ് വച്ച് യാത്രചെയ്യുമ്പോള്‍ കാഴ്ച മറയുവാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.
    *സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുമ്പോഴും കുട്ടികളെ വാഹനത്തില്‍ കയറ്റി ഇറക്കുമ്പോഴും വളരെ ശ്രദ്ധ വേണം.
    *പാര്‍ക്കിംഗ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
    *റോഡ് നിയമങ്ങള്‍ പാലിക്കുകയും നല്ല റോഡ് സംസ്‌കാരം പുലര്‍ത്തുകയും ചെയ്യുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!