അമിക്കസ് ക്യൂറിക്കെതിരെ മലയോര സംരക്ഷണ സമിതി
മൂന്നാറിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന അമിക്കസ്‌ക്യൂറിയെ മാറ്റണമെന്ന ആവശ്യവുമായാണ് മലയോര സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുള്ളത്.അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നവര്‍ മൂന്നാറിലെ ജനങ്ങളെയാകെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണെന്നും ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് എതിരാകുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ടെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.നിലവില്‍ നിയമിച്ചിട്ടുള്ള അഭിഭാഷകരെ മാറ്റി മറ്റ് അഭിഭാഷകരെ നിയമിക്കണം.ഭൂമിയും വീടും നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഇവിടെ അധിവസിപ്പിച്ചത്.വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.ഭൂപരിക്ഷ്‌ക്കരണ നിയമത്തില്‍ ഭേദഗതി വരുത്തണം. വ്യാപരികളുടെ കെട്ടിടങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പട്ടയം നല്‍കുന്നതിന് അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നും പി പളനിവേല്‍, അഡ്വ ചന്ദ്രപാല്‍, കെ കെ വിജയന്‍,ബാബുലാല്‍, എം ഗണേഷന്‍, ജാഫര്‍ സിദ്ദിക് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.വിഷയത്തില്‍ പ്രശ്‌ന പരിഹാരമുണ്ടാകാത്തപക്ഷം സമരപരിപാടികളിലേക്ക് പോകുമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു