Idukki വാര്‍ത്തകള്‍
കാൽവരി മൗണ്ട് സെന്റ് ജോർജ് ഇടവകയിൽ പതിനൊന്നാം തീയതി പാതി നോമ്പാചരണം നടത്തും

ഇടവക പള്ളിയിൽ നാളെ ( 11 -3 – 2026 ) ഉച്ചകഴിഞ്ഞ് 4: 30 ന് സിഎംഐ കാർമൽ പ്രവശ്യ വികാർ പ്രൊവിൻഷ്യാൽ ഫാ. റോയി കണ്ണൻചിറയുടെ മുഖ്യ കാർമികത്തിൽ ആരംഭിക്കുന്ന സമൂഹ ബലിയോടുകൂടെ പാതിനോമ്പ് ആചരണത്തിന് തുടക്കം കുറിക്കും. തുടർന്ന് കുരിശുമലയിലേക്ക് പരിഹാരപ്രദക്ഷിണം , സന്ദേശം, നേർച്ച വിതരണം നടത്തും.
വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് , അസിസ്റ്റൻറ് വികാരി ഫാ. ജോബിൻ ഓഴക്കൽ , ട്രസ്റ്റി മാരായ ജോസ് പുത്തേട്ട് , ഷാജി ആലപ്പാട്ട് , റോയി താഴത്തുവീട്ടിൽ , സജി കാഞ്ഞിരമൂട്ടിൽ. കൺവീനർമാരായ റോയ് കൊച്ചുപുര, ജോയി തുണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകും.









































































