Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഹെലിബറിയ ടീ കമ്പനി തുറക്കുവാനുള്ള ചർച്ച പരാജയപെട്ടു.തോട്ടം മുറിച്ചുവിൽക്കുവാൻ ഉടമയുടെ നീക്കമെന്ന് സംയുക്ത ട്രേഡ് യൂണിയൻ



കഴിഞ്ഞ രണ്ടു മാസമായി അടച്ചുപൂട്ടി കിടക്കുന്ന ചിന്നാർ കമ്പനി വക ഹെൽബറിയ, ചെമ്മണ്ണ്, ചിന്നാർ, വള്ള കടവ് ഡിവിഷനുകളിലെ തോട്ടങ്ങൾ തുറക്കുന്നതിനായി ഇന്നലെ എറണാകുളത്ത് തോട്ടം മാനേജ്മെൻ്റ് പ്രതിനിധികളുമായി സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികൾ തൊഴിൽ വകുപ്പ് റീജനൽ ഡപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയും പരാജയപെട്ടു.
കഴിഞ്ഞ മാസം 19 നും ചർച്ച നടത്തിയിരുന്നു ഇത് രണ്ടാം വട്ടമാണ് ചർച്ച നടന്നത്.
ചർച്ച പരാജയപെട്ടതിനെ തുടർന്ന് ഭാവിപരിപാടികളെ കുറിച്ചാലോചിക്കുന്നതിനായി ഇന്ന് ഏലപാറയിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളുടേയും തോട്ടം സബ്കമ്മിറ്റി കൺവീനർമാരുടേയും സംയുക്ത യോഗം ചേരും.
ചിന്നാർ തോട്ടത്തിലെ നാല്ഡിവിഷനുകളിലുമായി 400 ഓളം സ്ഥിരം തൊഴിലാളികളും അത്രത്തോളം അധിതി തൊഴിലാളികളുമാണുള്ളത്,കഴിഞ്ഞ മൂന്നു മാസകാലമായി ഇവർക്ക് തോട്ടം ഉടമ പ്രതിദിനം നൽകണ്ട 427 രൂപ നിരക്കിലുള്ള ശമ്പളം നൽകിയിട്ടില്ല ശമ്പളം ആവശ്യപെട്ട് തൊഴിലാളികൾ മാനേജ്മെൻ്റ് നെ സമീപച്ചതിനെ തുടർന്ന് മാനേജ്മെൻ്റ് തോട്ടം അടച്ചുപൂട്ടി സ്ഥലം വിടുകയായിരുന്നു.
കൂടാതെ പിരിഞ്ഞു പോയിട്ടുള്ള തൊഴിലാളികൾക്ക് 58 മാസത്തെ പ്രൊവിഡൻഫണ്ടും നൽകുവാനുണ്ട് തൊഴിലാളികൾ രേഖകൾ പണയ പെടുത്തി ബാങ്കുകളിൽ നിന്നുമെടുത്തിട്ടുള്ളവായ് പ തിരികെ അടക്കുന്നതിനായി തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും മാനേജ്മെൻ്റ് തുക പിടിച്ചിരുന്നെങ്കിലും ഈ തുക ബാങ്കിലടക്കുവാൻ തോട്ടുടമ തയ്യാറായതുമില്ല.
ഇതടക്കം നാല് കോടിയോളം രൂപയാണ് തൊഴിലാളികൾക്കുനൽകുവാനുള്ളത്.
തൊഴിലാളികൾക്കുള്ള ആനുകൂല്യം നൽകുവാനെന്ന പേരിൽ മുമ്പ് ചെമ്മണ്ണ് കൊയ്നാ കാട് എന്നാ സ്ഥലത്തുള്ള നൂറേക്കറോളം വരുന്ന ഏലതോട്ടം മാർവാടി ഗ്രൂപ്പിന് വിറ്റ് പണം കൈപറ്റിയിരുന്നെങ്കിലും തൊഴിലാളികൾക്ക് ആനുകൂല്യം നൽകാതെ ഉടമ വഞ്ചിക്കുകയായിരുന്നു.
തോട്ടം അടച്ചതോടുകൂടി തൊഴിലാളികൾ ഇപ്പോൾ പുറം പണിക്കായാണ് പോകുന്നത് പ്രതിസന്ധിയിലായതോട്ടത്തിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്കും ദാരി ദ്രത്തിലേക്കും നീങ്ങി കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടങ്ങും എന്നാ സ്ഥിതിയാണ് നിലവിൽ.
ഇതിനു മുമ്പ് കഴിഞ്ഞ മാസം 19 ന് ചർച്ച നടത്തിയിരുന്നെങ്കിലും ഇന്നലത്തെ ചർച്ചയിൽ തീരുമാനം ഉണ്ടാകുമെന്നാണ് തൊഴിലാളികളും യൂണിയൻ കളും കരുതിയിരുന്നത്.
ഇന്നലത്തെ ചർച്ചയിൽ ഉടമയായ അശോക് തു കാർ പങ്കെടുത്തില്ല ഡയറക്ടർ ബോർഡംഗങ്ങളായ ഇദ്ധേഹത്തിൻ്റെ രണ്ട് പുത്രൻമാരാണ് പങ്കെടുത്തത്.
ചർച്ച പരാജയപെടുത്തുക വഴി പ്രതിസന്ധിയുടെ പേര് പറഞ്ഞ് തേയില തോട്ടം തുണ്ടു തുണ്ടായി വില്പന നടത്തുവാനുള്ള നീക്കമാണ് മാനേജ്മെൻ്റ് നടത്തുന്നതെന്ന് സംയുക്ത യൂണിയൻ നേതാക്കൾ പറഞ്ഞു.
ചർച്ചയിൽ യൂണിയൻ നേതാക്കളായ, എം ആൻ്റണി, ആർ വിനോദ് (എഐറ്റി യു സി ] , ആൻ്റപ്പൻ എൻ. ജേക്കബ്ബ്, കെ.റ്റി ബിനു, സി. സിൽവസ്റ്റർ [സി ഐറ്റിയു] പി.എം ജോയി [ ഐ എൻ റ്റി യു സി ]മോഹനൻ [ബി എം എസ് ] എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!